കണ്ണൂർ : അഴീക്കോട് ചാൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മുണ്ടേരി സ്വദേശി മുനീസ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.
മുനീസിനൊപ്പം സുഹൃത്ത് ഫൈസീറും തിരയിൽപ്പെട്ടു. പരിക്കേറ്റ ഫൈസീർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഫുട്ബോൾ കളിക്കാനായാണ് ഇരുവരും ബീച്ചിലെത്തിയത്.
അപകടത്തിനു പിന്നാലെ ലൈഫ് ഗാർഡ് ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മുനീസിനെ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് മുനീസിന്റെ മരണം.