

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കുളത്തിലിറങ്ങിയ ആണ്‍കുട്ടി മുങ്ങിമരിച്ചു. മലയിന്‍കാവ് സ്വദേശികളായ ഷാജി- ഷമീന ദമ്പതികളുടെ മകന് നിയാസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ഉണ്ടന്‍കോട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് നിയാസ്. കൂട്ടുകാരോടൊപ്പം വീടിനുസമീപത്തെ കുളത്തിലെത്തിയതായിരുന്നു നിയാസ്. കുളത്തിലിറങ്ങിയതോടെ മുങ്ങിപ്പോകുകയായിരുന്നു.
കൂട്ടുകാരുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കുട്ടിയെ പുറത്തെടുത്ത് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.