ആലപ്പുഴ : ആലപ്പുഴ കുത്തിയതോട് ഒന്നരവയസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു. കുട്ടിയുടെ ദേഹമാസകലം ചൂരല്‍ കൊണ്ട് അടിച്ച പാടുകളും കയ്യിലെ അസ്ഥിക്ക് പൊട്ടലും കണ്ടെത്തി. മര്‍ദിച്ച ശേഷം അമ്മയുടെ സൃഹൃത്തായ തിരുവിഴ സ്വദേശി കൃഷ്ണകൃമാര്‍ കുട്ടിയെ ഭര്‍ത്താവ് ബിജുന്റെ വീട്ടില്‍ ഏല്‍പ്പിച്ച് മടങ്ങുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആലപ്പുഴ കറ്റിത്തോട് സ്വദേശി ബിജുവിന്റെയും ആലപ്പുഴ സ്വദേശി ഗീതയുടെ മകനായ ഒന്നര വയസുകാരനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിജുവും ഭാര്യ ദീപയും വേര്‍പ്പെട്ട് താമസിക്കുകയായിരുന്നു.
അമ്മക്കൊപ്പമായിരുന്നു ഒന്നരവയസുകാരന് താമസിച്ചിരുന്നത്. ദീപയ്ക്കൊപ്പം സുഹൃത്ത് കൃഷ്ണകുമാറും താമസിച്ചിരുന്നു.
ഇന്നലെ വൈകീട്ട് മര്‍ദനശേഷം കുത്തിയതോടുള്ള ബിജുവിന്റെ വീട്ടിലേക്ക് ദീപയുടെ സുഹൃത്ത് കുട്ടിയെ എത്തിക്കുകയായിരുന്നു. കുട്ടിയെ സ്വീകരിക്കാനാകില്ലെന്ന് ബിജുവിന്റെ അമ്മ പറഞ്ഞെങ്കിലും അത് കേള്‍ക്കാതെ ഇയാള്‍ കുട്ടിയെ ഏല്‍പ്പിച്ച് മടങ്ങുകയായിരുന്നു തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോഴായിരുന്നു ദേഹമാസകലം മുറിവ് കണ്ടെത്തിയത്.
ഇന്ന് രാവിലെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തി പരിശോധിച്ചപ്പോഴാണ് ദേഹമാസകലംചൂരല് കൊണ്ട് അടിച്ച പാട് കണ്ടത്. കൈയ്യുടെ അസ്ഥിക്ക് പൊട്ടലുെണ്ടന്നും കണ്ടെത്തി. സംഭവത്തിന് പിന്നാലെ കൃഷ്ണകുമാര്‍ ഒളിവിലാണെന്നാണ് പൊലീസ് നല്കുന്ന വിവരം.