തിരുവനന്തപുരം : ഫയലിൽ അഭിപ്രായം എഴുതാൻ എൻ. പ്രശാന്തിനെ വിലക്കിക്കൊണ്ട് ജയതിലക് ഒപ്പിട്ട കുറിപ്പ് പുറത്ത്.
പ്രശാന്തിന് ഫയൽ സമർപ്പിക്കരുതെന്നാവശ്യപ്പെട്ട് ഡോ. ജയതിലക് കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ കുറിപ്പാണ് പുറത്തുവന്നത്.
2024 മാർച്ച് ഏഴിനായിരുന്നു ജയതിലക് കുറിപ്പിറക്കിയത്.
മന്ത്രി അംഗീകരിച്ച ഫയൽ റൂട്ടിഗിന് വിരുദ്ധമായിറക്കിയ കുറിപ്പിനെതിരെ പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. മറ്റൊരു വകുപ്പിലേക്ക് തന്നെ മാറ്റണമെന്നായിരുന്നു പ്രശാന്തിന്റെ പരാതിയുടെ ഉള്ളടക്കം.
കുറിപ്പിന്റെ പൂർണരൂപം
– എസ്സി/എസ്ടി/ബിസിഡി. വകുപ്പുകളുടെ സുഖമമായ നടത്തിപ്പിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
എല്ലാ യോഗങ്ങളും (ഓൺലൈൻ യോഗം ഉൾപ്പെടെ) എസ്സി/എസ്ടി/ബിസിഡി. വകുപ്പുകളെ പ്രതിനിധീകരിച്ച് സ്പെഷ്യൽ സെക്രട്ടറി ശ്രീ. എൻ. പ്രശാന്ത് പങ്കെടുക്കേണ്ടതാണ്.
താഴെ പറയുന്ന ഫയലുകൾ ഒഴിച്ച് മറ്റ് എല്ലാ ഫയലുകളും എസ്സി/എസ്ടി/ബിസിഡി. വകുപ്പുകളിലെ അഡിഷണൽ സെക്രട്ടറി/ജോയിന്റ് സെക്രട്ടറിമാർ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നേരിട്ട് സമർപ്പിക്കേണ്ടതാണ്.
മീറ്റിംഗ് നോട്ടീസ് കിട്ടിയാൽ ഉടൻ തന്നെ അജണ്ടയും മീറ്റിംഗ് സംബന്ധിച്ചുള്ള കുറിപ്പും ഉള്ള ഫയൽ അതാത് സെക്ഷനിൽ നിന്നും മീറ്റിംഗിന് തലേ ദിവസം തന്നെ സ്പെഷ്യൽ സെക്രട്ടറിക്ക് നൽകേണ്ട താണ്.
ഉന്നതി എംപവർമെൻറ് സൊസൈറ്റിയുടെ എല്ലാ മീറ്റിംഗുകളുടേയും നോട്ടിസും അജണ്ടയും (ഓൺലൈൻ ആണെങ്കിൽ ലിങ്ക് ഉൾപ്പെടെ) തലേ ദിവസം തന്നെ അഡിഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ എത്തിക്കേണ്ടതാണ്.-
ജയതിലകിനും വ്യവസായ വകുപ്പ് ഡയരക്ടറായിരുന്ന കെ. ഗോപാലകൃഷ്ണനുമെതിരെ സോഷ്യൽ മീഡിയിൽ നടത്തിയ പരസ്യ വിമർശനത്തിനു പിന്നാലെയാണ് എ. പ്രശാന്തിനെതിരെ സർക്കാർ നടപടി സ്വീകരിച്ചത്. മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണനെതിരെയും നടപടി സ്വീകരിച്ചിരുന്നു. രണ്ടുപേരെയും സസ്പെൻഡ് ചെയ്താണ് ഉത്തരവിറങ്ങിയത്. ചീഫ് സെക്രട്ടറിയുടെ ശിപാർശ പ്രകാരമായിരുന്നു നടപടി.
അഷ്ടാംഗ യോഗ ഗുരു ശരത് ജോയിസ് അന്തരിച്ചു
November 14, 2024അഡ്വ. കെ രത്നകുമാരി കണ്ണുര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
November 14, 2024തിരുവനന്തപുരം : ഫയലിൽ അഭിപ്രായം എഴുതാൻ എൻ. പ്രശാന്തിനെ വിലക്കിക്കൊണ്ട് ജയതിലക് ഒപ്പിട്ട കുറിപ്പ് പുറത്ത്.
പ്രശാന്തിന് ഫയൽ സമർപ്പിക്കരുതെന്നാവശ്യപ്പെട്ട് ഡോ. ജയതിലക് കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ കുറിപ്പാണ് പുറത്തുവന്നത്.
2024 മാർച്ച് ഏഴിനായിരുന്നു ജയതിലക് കുറിപ്പിറക്കിയത്.
മന്ത്രി അംഗീകരിച്ച ഫയൽ റൂട്ടിഗിന് വിരുദ്ധമായിറക്കിയ കുറിപ്പിനെതിരെ പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. മറ്റൊരു വകുപ്പിലേക്ക് തന്നെ മാറ്റണമെന്നായിരുന്നു പ്രശാന്തിന്റെ പരാതിയുടെ ഉള്ളടക്കം.
കുറിപ്പിന്റെ പൂർണരൂപം
– എസ്സി/എസ്ടി/ബിസിഡി. വകുപ്പുകളുടെ സുഖമമായ നടത്തിപ്പിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
എല്ലാ യോഗങ്ങളും (ഓൺലൈൻ യോഗം ഉൾപ്പെടെ) എസ്സി/എസ്ടി/ബിസിഡി. വകുപ്പുകളെ പ്രതിനിധീകരിച്ച് സ്പെഷ്യൽ സെക്രട്ടറി ശ്രീ. എൻ. പ്രശാന്ത് പങ്കെടുക്കേണ്ടതാണ്.
താഴെ പറയുന്ന ഫയലുകൾ ഒഴിച്ച് മറ്റ് എല്ലാ ഫയലുകളും എസ്സി/എസ്ടി/ബിസിഡി. വകുപ്പുകളിലെ അഡിഷണൽ സെക്രട്ടറി/ജോയിന്റ് സെക്രട്ടറിമാർ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നേരിട്ട് സമർപ്പിക്കേണ്ടതാണ്.
മീറ്റിംഗ് നോട്ടീസ് കിട്ടിയാൽ ഉടൻ തന്നെ അജണ്ടയും മീറ്റിംഗ് സംബന്ധിച്ചുള്ള കുറിപ്പും ഉള്ള ഫയൽ അതാത് സെക്ഷനിൽ നിന്നും മീറ്റിംഗിന് തലേ ദിവസം തന്നെ സ്പെഷ്യൽ സെക്രട്ടറിക്ക് നൽകേണ്ട താണ്.
ഉന്നതി എംപവർമെൻറ് സൊസൈറ്റിയുടെ എല്ലാ മീറ്റിംഗുകളുടേയും നോട്ടിസും അജണ്ടയും (ഓൺലൈൻ ആണെങ്കിൽ ലിങ്ക് ഉൾപ്പെടെ) തലേ ദിവസം തന്നെ അഡിഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ എത്തിക്കേണ്ടതാണ്.-
ജയതിലകിനും വ്യവസായ വകുപ്പ് ഡയരക്ടറായിരുന്ന കെ. ഗോപാലകൃഷ്ണനുമെതിരെ സോഷ്യൽ മീഡിയിൽ നടത്തിയ പരസ്യ വിമർശനത്തിനു പിന്നാലെയാണ് എ. പ്രശാന്തിനെതിരെ സർക്കാർ നടപടി സ്വീകരിച്ചത്. മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണനെതിരെയും നടപടി സ്വീകരിച്ചിരുന്നു. രണ്ടുപേരെയും സസ്പെൻഡ് ചെയ്താണ് ഉത്തരവിറങ്ങിയത്. ചീഫ് സെക്രട്ടറിയുടെ ശിപാർശ പ്രകാരമായിരുന്നു നടപടി.
Related posts
‘പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകും?’; ദിലീപിനോട് ഹൈക്കോടതി
Read more
ജബൽപൂരിൽ ക്രിസ്ത്യൻ തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണം; അപലപിച്ച് സിബിസിഐ
Read more
‘സഹകരിച്ചില്ലെങ്കില്‍ മാറ്റേണ്ടിയിരുന്നത് തന്ത്രിമാരെ; ബാലുവിന്റെ തസ്തിക മാറ്റിയത് തെറ്റ്’ : ദേവസ്വം റിക്രൂട്ട്മെന്റ് ചെയർമാൻ
Read more
തുടര്‍ച്ചയായി 18 ദിവസം ദര്‍ശനം; ശബരിമല ഉത്സവം കൊടിയേറ്റ് ഇന്ന്
Read more