കൊച്ചി: കുസാറ്റ് അപകടത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തും. രണ്ടു ദിവസത്തിനകം ഉത്തരവിറങ്ങും. അന്വേഷണ വിഷയങ്ങൾ തീരുമാനിക്കാൻ ജില്ലാഭരണകൂടം നടപടി തുടങ്ങി. രാജ്യത്തിന് തന്നെ അഭിമാനമായ സ്ഥാപനമാണ് കുസാറ്റ്. ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കിയ സ്ഥാപനമാണ്. ഈ സ്ഥാപനത്തിലാണ് ഗുരുതരമായ സുരക്ഷ വീഴ്ചയുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ ഗൗരവത്തോടെയാണ് ഇക്കാര്യം സംസ്ഥാന സർക്കാർ കാണുന്നത്.
മജിസ്ട്രേറ്റ് തല അന്വേഷണം നടത്താൻ ഇപ്പോൾ തത്വത്തിൽ ധാരണയായിട്ടുണ്ട്. ഇത് ജില്ലാകലക്ടർ അന്വേഷിക്കണോ അല്ലെങ്കിൽ ജില്ലാ കലക്ടർ ചുമതലപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥൻ അന്വേഷിക്കണമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതുപോലെ ഏതൊക്കെ കാര്യങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്.