ദുബൈ : കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി പുന്നോൽ സ്വദേശി ഷാനിൽ (25) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
ഒക്ടോബർ 17ന് രാത്രിയാണ് അപകടമുണ്ടായത്. ഗ്യാസ് ചോർന്നു പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റില്‍ താമസിച്ചിരുന്നത്.
തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി നിധിന് ദാസ്, പുന്നോൽ സ്വദേശി തന്നെയായ നിഹാൽ നിസാർ, മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല എന്നിവരാണ് നേരത്തെ മരിച്ചത്.