പാലക്കാട് : ലൈവ്സ്റ്റോക്ക് റിസര്‍ച്ച് സ്റ്റേഷന് വളപ്പില്‍ നിന്ന് മരങ്ങള്‍ മുറിച്ചു കടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ കീഴിലെ മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് ലൈവ്സ്റ്റോക്ക് റിസര്‍ച്ച് സ്റ്റേഷന് വളപ്പിലാണ് സംഭവം.
ലൈവ് സ്റ്റോക്ക് റിസര്‍ച്ച് സ്റ്റേഷന് അസിസ്റ്റന്റ് പ്രൊഫസര്‍ പ്രസാദാണ് പരാതി നല്‍കിയത്. മരം ലേലത്തിന് എടുത്ത അലനല്ലൂര്‍ ചോലം പറമ്പില്‍ സജിത്ത് മോന്, സഹായികളായ ലുക്മാന്,ഹുസൈന് എന്നിവര്‍ക്കെതിരെയാണ് മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തത്.
ക്യാമ്പസിലെ വീണു കിടക്കുന്നതും അപകട ഭീഷണിയുള്ളതുമായ മരങ്ങള്‍ 302700 രൂപക്ക് ലേലം ചെയ്തിരുന്നു. ഇതിന്റെ കൂട്ടത്തില്‍ ആണ് വിലമതിക്കാനാവാത്ത 11 വന്മരങ്ങളും മുറിച്ചു കടത്തിയത്. മരുത്, ആഞ്ഞിലി, പാല, വെന്തേക്ക്, താനി തുടങ്ങിയ മരങ്ങളാണ് മുറിച്ചു കടത്തിയത്.