മലപ്പുറം : എടപ്പാളിൽ സംസ്ഥാന പാതയിലെ സബ് സ്റ്റേഷനു സമീപം സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റു.
കാറിനുള്ളിൽ കുടുങ്ങിയവരെ ഫയർ ഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നാലു കാർ യാത്രികരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ബസ് യാത്രികർക്കും പരിക്കുണ്ട്. പുലർച്ചെ ഏഴിനായിരുന്നു അപകടം. എടപ്പാളിൽനിന്ന് കുറ്റിപ്പുറത്തേക്ക് പോവുകയായിരുന്ന വിനായക എന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കാറിലും നിർത്തിയിട്ട ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. അപകടത്തിൽ കാർ പൂർണമായും തകർന്നു.