തൃശൂർ : കൊടുങ്ങല്ലൂരിൽ ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കൽ ജോർജിൻ്റെ മകൻ നിഖിൽ (24) ആണ് മരിച്ചത്. ചന്തപ്പുര – കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം.
ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ദേശീയപാത നിർമാണം നടക്കുന്നയിടത്തേക്ക് രാത്രി ബൈക്കിൽ ഇയാൾ അബദ്ധത്തിൽ കയറുകയായിരുന്നുവെന്നാണ് കരുതുന്നത്. ഈ ഭാഗത്ത് വടംവെച്ച് കെട്ടിയിരുന്നു. എന്നാൽ, ഇത് ശ്രദ്ധിക്കാതെ കുഴിയിൽ വീഴുകയായിരുന്നു. ഇവിടെനിന്ന് കുറച്ചുമാറിയാണ് നിലവിലെ റോഡുള്ളത്.