കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്ക് പ്രിയാ വർഗീസിന് വീണ്ടും വഴി തെളിയുന്നു. പ്രിയാ വർഗീസിന്റെ നിയമന കാര്യത്തിൽ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു
റാങ്ക് ലിസ്റ്റിൽ ഇപ്പോഴും പ്രിയയാണ് ഒന്നാമത്. വിധി പഠിച്ചു മറ്റു തടസങ്ങളില്ലെങ്കിൽ പ്രിയക്ക് നിയമനം ഉടൻ നൽകും. അധ്യാപക പരിചയം സംബന്ധിച്ചു യുജിസിയോട് അഭിപ്രായം ചോദിച്ചിരുന്നു. അന്നവർ മറുപടി നൽകിയില്ല. പക്ഷെ കോടതിയിൽ അവർ മറുപടി നൽകിയെന്നും വിസി പറഞ്ഞു.