കൊച്ചി : ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രിയാ വർഗീസിന് എതിരേ ഹർജി നൽകിയ നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ. ഡിവിഷന് ബെഞ്ച് വിധിയില്‍ സംശയമുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായത് എങ്ങനെ എന്നതാണ് ആശങ്ക. യുജിസി മാനദണ്ഡം അനുസരിച്ച് ഈ വിധി നിലനില്‍ക്കില്ലെന്നും ജോസഫ് സ്കറിയ പറഞ്ഞു. പ്രിയാ വർഗീസിനു അസോ. പ്രഫസര്‍ നിയമനത്തിനുവേണ്ട അധ്യാപന പരിചയം ഇല്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ചാണ് റദ്ദാക്കിയത്. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ച പറ്റിയെന്ന പ്രിയയുടെ വാദം അംഗീകരിച്ചാണ് ഉത്തരവ്.