തിരുവനന്തപുരം: പ്ലസ് വൺ ആദ്യ ഘട്ട അലോട്ട്മെന്റ് പൂർത്തിയായി. ഇന്നലെ വൈകിട്ട് അഞ്ച് മണിവരെയായിരുന്നു പ്രവേശനം നേടാനുള്ള സമയം. മെരിറ്റിൽ 2,41,104 പേർ ഇടം നേടി. ആകെ മെരിറ്റ് സീറ്റുകൾ 3,03,409 ആണ്.
വിവിധ സംവരണ വിഭാഗങ്ങളിൽ അപേക്ഷകരില്ലാത്ത 62,305 സീറ്റുകൾ മൂന്നാമത്തെ അലോട്ട്മെന്റിൽ മെരിറ്റിലേക്ക് മാറ്റും. രണ്ടാംഘട്ട അലോട്ട്മെന്റ് 26 നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂലായ് ഒന്നിനും പ്രസിദ്ധീകരിക്കും. ഇതുവരെ അപേക്ഷിക്കാത്തവർക്കും ഒന്നാം ഘട്ടത്തില്‍ തെറ്റായ വിവരങ്ങൾ നല്കിയതിനാലും ഫൈനൽ കൺഫർമേഷൻ നല്‍കാത്തതിനാലും അലോട്മെന്റിനു പരിഗണിക്കപ്പെടാത്ത അപേക്ഷകർക്കും സപ്ലിമെന്ററി അലോട്മെന്റിനു പുതുതായി അപേക്ഷിക്കാം. വിശദമായ കണക്ക് വരും ദിവസങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിടും.