ന്യൂഡല്‍ഹി: അപകടം വിതയ്ക്കുന്ന തെരുവുനായകളെ ദയാവധം ചെയ്യാനനുവദിക്കണമെന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഹർജിയിൽ ജൂലൈ 12ന് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. കേസിലെ എല്ലാ എതിര്‍കക്ഷികളോടും ഏഴിനകം മറുപടി സത്യവാംഗ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് 11 വയസുകാരന് മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് പ്രതികരിച്ചത്. പേപ്പട്ടിയേയും അക്രമകാരികളായ നായ്ക്കളെയും വേദനരഹിതമായ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. നായ്ക്കള്‍ കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹര്‍ജിയോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.