ഡൽഹി : ഇന്ത്യയ്ക്ക് ആഗോളതരത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് യു എസ് സന്ദര്‍ശനത്തിന് മുന്‍പ് നല്കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര ബഹുമാനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. യുദ്ധം ഒന്നിനും പരിഹാരമല്ല. ചര്‍ച്ചകളിലൂടെയാണ് തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതെന്നും മോദി പറഞ്ഞു. എന്നാല്‍ അതിര്‍ത്തിയായതിനാല്‍ സമാധാനം പുലരാതെ ചൈനയുമായി നല്ല ബന്ധം സാധ്യമല്ലെന്നും. തങ്ങള്‍ പക്ഷം പിടിയ്ക്കുന്നില്ലെന്നാണ് മറ്റ് രാജ്യങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ സമാധാനത്തിന്റെ പക്ഷമാണ് ഇന്ത്യ പിടിക്കുന്നത്. ലോകത്തിന് അറിയാം ഇന്ത്യ വിലനല്കുന്നത് സമാധാനത്തിനാണെന്ന്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യ കൂടെയുണ്ടെന്നും നരേന്ദ്രമോദി വ്യക്തമാക്കി.