കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു. തിങ്കളാഴ്ച വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ജാൻവി എന്ന പെൺകുട്ടിയെയാണ് തെരുവ് നായകൾ വളഞ്ഞിട്ട് ആക്രമിച്ചത്. ജാൻവിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവുണ്ട്.
കുട്ടിയുടെ കാലിലും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കുട്ടിയുടെ മാതാവ് ഓടിയെത്തിയതിനാലാണ് വൻ അപകടം ഒഴിവായത്. കഴിഞ്ഞ ദിവസം ആറുമണിയോടുകൂടിയാണ് എടക്കാട് സ്വദേശിനിയായ മൂന്നാം ക്ലാസുകാരി ജാന്‍വി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവുനായകള്‍ ആക്രമിച്ചത്. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ജാന്‍വി ചികിത്സയില്‍ തുടരുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ചു യുഡിഫ് ഇന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടക്കും.ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇതേ പഞ്ചായത്തിലെ 11 വയസുകാരൻ നിഹാൽ നൗഷാദിനെ തെരുവുനായകൾ കടിച്ച് കൊന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ തെരുവ് നായകളെ പിടികൂടുന്നത് ഊർജ്ജിതമാക്കും എന്ന് ജില്ലാപഞ്ചായത്ത് അധികൃതർ അറിയിച്ചു.