ബെയ്ജിംഗ്: ഏഷ്യൻ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡിന് തൊട്ടടുത്തെത്തി ഒളിംപ്യൻ സി.എ. ഭവാനി ദേവി.ചൈനയിലെ വുക്സിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിലെ വനിതകളുടെ സേബർ ഇവന്റിൽ സെമിഫൈനൽ ബെർത്ത് ഉറപ്പിച്ചതോടെയാണ് ഭവാനി ഈ നേട്ടം സ്വന്തമാക്കിയത്.
സെമിഫൈനലിലെ മത്സരഫലം പ്രതികൂലമായാലും താരത്തിന് വെങ്കല മെഡൽ ഉറപ്പാണ്.നിലവിലെ ലോക ചാമ്പ്യനായ ജാപ്പനീസ് താരം മിസാകി എമുറയെ 15-10 എന്ന സ്കോറിന് ക്വാർട്ടർഫൈനലിൽ അട്ടിമറിച്ചാണ് ഭവാനി ഇന്ത്യയുടെ ആദ്യ ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡൽ ഉറപ്പിച്ചത്. സെമിഫൈനലിൽ ഉസ്ബക്കിസ്ഥാൻ താരം സൈനബ് ഡയിബെക്കോവയാണ് ഭവാനിയുടെ എതിരാളി. ഒളിംപിക്സ് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ഫെൻസിംഗ് താരമായ ഭവാനി, 2020 ടോക്യോ ഒളിംപിക്സിന്റെ പ്രീ ക്വാർട്ടറിൽ പുറത്തായിരുന്നു.