ഇംഫാല്‍: കലാപം രൂക്ഷമായ മണിപ്പൂരില്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പിന്മാറുമെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നല്കി സഖ്യകക്ഷിയായ എന്‍പിപി. വരും ദിവസങ്ങളില്‍ മണിപ്പൂരിലെ സ്ഥിതിഗതികള്‍ നേരെയായില്ലെങ്കില്‍ ബിജെപിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ചിന്തിക്കുമെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും എന്‍പിപി നേതാവുമായ യുമനാം ജോയ്കുമാര്‍ പറഞ്ഞു. തങ്ങള്‍ക്ക് നിശബ്ദ കാഴ്ചക്കാരായി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ കടമയാണ്. എന്നാല്‍ വ്യക്തമായപദ്ധതികള് നടപ്പാക്കിയിട്ടില്ല- അദ്ദേഹം പറഞ്ഞു.