ആദിപുരുഷ്’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ കുരങ്ങന് എത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാകുന്നു. സിനിമയുടെ റിലീസിന് മുമ്പ് ഹനുമാനായി ഒരു സീറ്റ് തിയേറ്ററില്‍ ഒഴിച്ചിടുമെന്ന് ചിത്രത്തിന്റെ അണിയറപ്രര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. രാമായണ കഥ കേള്‍ക്കാന്‍ ഹനുമാന് എത്തും എന്ന വിശ്വാസത്തെ തുടര്‍ന്നാണ് ഇത് എന്നായിരുന്നു വിശദീകരണം.
സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ കുരങ്ങന് എത്തിയതോടെ ഹനുമാന് എത്തി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സിനിമ കുരങ്ങന് മുകളില്‍ നിന്നും എത്തി നോക്കുന്ന തരത്തിലുള്ള വീഡിയോയാണ് ട്വിറ്ററില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ‘ഹനുമാന് സിനിമ കാണുന്നു’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ”ശ്രീരാമകഥ പറയുന്ന പ്രപഞ്ചത്തിന്റെ ഓരോ കോണിലും ഭഗവാന് ഹനുമാന് വസിക്കുന്നു എന്ന് പറയുന്നത് തികച്ചും ശരിയാണ്. ജയ് ശ്രീരാം” എന്ന കുറിപ്പും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. വീഡിയോ എവിടെ നിന്നുള്ളതാണ് എന്നതില്‍ വ്യക്തതയില്ല. നോര്‍ത്ത് ഇന്ത്യയിലെ ഏതോ തിയേറ്ററില്‍ നിന്നുള്ള ദൃശ്യമാണിത്.