വയനാട്: പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവും ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ.എബ്രഹാമിനെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. എബ്രഹാമിനെ ഇന്ന് അന്വേഷണ സംഘം ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
വായ്പ തട്ടിപ്പ് കേസിലെ പരാതിക്കാരനായിരുന്ന കർഷകൻ രാജേന്ദ്രൻ ജീവനൊടുക്കിയതിന് പിന്നാലെയാണ് എബ്രഹാമിന്റെ അറസ്റ്റുണ്ടായത്.ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന എബ്രഹാമിനെ ആശുപത്രിയിൽ എത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസും അറസ്റ്റും രാഷ്ട്രീയപ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നുമാണ് എബ്രഹാം വ്യക്തമാക്കിയത്. അറസ്റ്റിന് പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു.