കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് 280 രൂപ ബുധനാഴ്ച കുറഞ്ഞു. പവന് 44,040 രൂപയാണ് പവന് വില. ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 5,505 രൂപയിലെത്തി.
രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അന്താരാഷ്ട്ര സ്വര്‍ണ വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രകടമാകുന്നത്. ഏപ്രില്‍ 14ന് സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയിരുന്നു. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില.