പൊന്നിയിൻ സെൽവൻ 2 വിന്റെ വമ്പൻ വിജയത്തിന് ശേഷം ജയം രവി നായകനാകുന്ന ഇരൈവൻ ഓഗസ്റ്റ് 25 നു റിലീസ് ചെയ്യും. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച ഇരൈവൻ ഐ. അഹമ്മദാണ്സംവിധാനം ചെയ്യുന്നത് .യുവൻ ശങ്കർ രാജയാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത്.