തിയേറ്ററിൽ പ്രദർശനം അവസാനിപ്പിക്കും മുൻപ് സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെതിരെ തീയറ്റർ ഉടമകൾ. വിഷയം ചർച്ച ചെയ്യാനായി ഇന്ന് തീയറ്റർ ഉടമകൾ അടിയന്തര യോഗം ചേരും. ഫിയോക്ക്, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, സിനിമ എക്സിബിറ്റേഴ്സ് അസോസിയേഷൻ, മൾട്ടിപ്ലസ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. കൊച്ചിയിൽ രാവിലെ 11 മണിക്കാണ് യോഗം. ചിത്രം തീയറ്ററിൽ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്നാണ് നിലവിലെ നിബന്ധന. 2018, പാച്ചുവും അത്ഭുതവിളക്കും തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്ത് ഒരു മാസത്തിനുശേഷം ഒടിടിയിൽ പ്രദർശിപ്പിച്ചിരുന്നു.