തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. അനധികൃത സ്വത്തു സമ്പാദനക്കേസിലാണ് നോട്ടീസ്. നാളെ രാവിലെ 11ന് ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ നേരത്തെയും വി എസ് ശിവകുമാറിന് ഇഡി നോട്ടീസ് നൽകിയിരുന്നു. മൂന്ന് തവണ നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ ഉന്നയിച്ച് ശിവകുമാർ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ശിവകുമാർ നടത്തിയ സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളുമാണ് അന്വേഷണ വിധേയമാക്കിയത്. സ്വന്തം പേരിലും ബിനാമികളുടെപേരിലും ശിവകുമാർ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു.