പിഴച്ചത് ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിൽ , ഉത്തരവാദികളെ തിരിച്ചറിഞ്ഞു, ബാലസോർ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ മന്ത്രി
June 4, 2023ശനിയാഴ്ച പ്രവൃത്തി ദിനം, ഇനിയൊരു ചർച്ചയില്ല; കെഎസ്ടിഎയുടെ എതിർപ്പ് തള്ളി മന്ത്രി ശിവൻകുട്ടി
June 4, 2023
കൊച്ചി: കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയത് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് സ്വീകരണം നൽകിയതിൽ പ്രതികരണവുമായി പരാതിക്കാരി. പ്രതിക്ക് സ്വീകരണം നൽകിയതു കണ്ടപ്പോൾ ലജ്ജ തോന്നുന്നു. പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ്. സമൂഹമാധ്യമത്തിൽ വലിയ വേട്ടയാടലാണ് നടക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കോഴിക്കോട് കായക്കൊടി കാവിൽ സവാദിന് (27) ശനിയാഴ്ചയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയത്. പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്ത് സവാദിനു സ്വീകരണം നൽകിയത്. ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചിരുന്നു. ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തിൽ പൂമാലയണിയിച്ച് സ്വീകരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ‘ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നൽകിയത്. തുടർന്ന് സവാദ് വാഹനത്തിൽ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. |
|
|