ബാലസോർ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേദനാജനകമായ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാലസോറിൽ ട്രെയിൻ ദുരന്തം ഉണ്ടായ സ്ഥലവും പരിക്കേറ്റവരെ ആശുപത്രിയിലെത്തിയും സന്ദർശിച്ച ശേഷം പ്രധാനമന്ത്രി ദേശീയ മാധ്യമമായ ദൂർദർശനോട് സംസാരിക്കുകയായിരുന്നു.
പരിക്കേറ്റവർക്ക് സർക്കാർ എല്ലാ സഹായവും നൽകും. ഗുരുതരമായ അപകടമാണ്. ഇത് സംബന്ധിച്ച് എല്ലാ വശങ്ങളും അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ട്രാക്ക് പുനർനിർമിക്കാൻ റെയിൽവെ പ്രവർത്തിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലസോര്‍ ട്രെയിന്‍ അപകടസ്ഥലത്ത് സന്ദര്‍ശനം നടത്തി. കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുമായി നരേന്ദ്ര മോദി സംസാരിച്ചു.റെയില്‍വേ അപകടവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ അദ്ദേഹം യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുരന്തഭൂമി സന്ദര്‍ശിച്ചത്.