കൊച്ചി : ഒരു ലക്ഷത്തോളം രൂപ വില വരുന്ന 30 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി ആലുവയില്‍ പിടിയില്‍. ആസാം സ്വദേശി മിറാജുള്‍ ഹഖ് ആണ് പുലര്‍ച്ചെ പിടിയിലായത്. ആലുവ റെയില്‍വെ സ്റ്റേഷനിലിറങ്ങി പറവൂരിലേക്ക് പോകുന്നതിനിടെയാണ് പ്രതി പിടിയിലായത്. ആസാമില്‍ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്നാണ് ഇയാള്‍ പറയുന്നത്.