ഭുവനേശ്വര്‍: ബാലസോർ ദുരന്തത്തിൽ ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത് ആദ്യ അപകടമുണ്ടായ ശേഷം, അപായ മുന്നറിയിപ്പുകൾ ഫലപ്രദമായി നൽകാനാകാത്തതുമൂലം . സിഗ്നലിംഗ് സംവിധാനം പാളിയതിനാൽ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നൽകാനും റെയിൽവേയ്ക്ക് കഴിഞ്ഞില്ല. ഒഡീഷയിലെ ബാലസോറിലെ ബഹനാഗ റയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.
രണ്ടു അപകടവും നടന്നത് നിമിഷങ്ങള്ക്കുള്ളിലായതിനാല് വിദഗ്ധ അന്വേഷണത്തിനുശേഷമേ യഥാര്‍ഥ കാരണത്തിലേക്കെത്താന്‍ സാധിക്കുകയുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി 7.20നാണ് ട്രെയിനപകടമുണ്ടായത്. ഒരു ചരക്ക് ട്രെയിന്‍ ഉള്‍പ്പെടെ മൂന്നു ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ മരണം 280 കടന്നു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു.