ഭുവനേശ്വർ : ഒഡിഷയിലെ ബാലസോറിലുണ്ടായത് രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ ട്രെയിൻ ദുരന്തം. നിലവിൽ 233 പേർ മരണപ്പെട്ട ബാലസോറിലെ മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തൽ .
രാജ്യത്തെ വലിയ ട്രെയിൻ ദുരന്തങ്ങൾ
ബീഹാർ -1981 – 750 ലേറെ പേർ മരണപെട്ടു. ബിഹാറിലെ ബാഗ്മതി പുഴയിലേക്ക് പാസഞ്ചർ ട്രെയിൻ മറിഞ്ഞായിരുന്നു അപകടം
ഫിറോസാബാദ് – 1995 – മരണ സംഖ്യ : 358 . ഡൽഹിയിലേക്ക് പോയ കാളിന്ദി എക്സ്പ്രസ് പുരുഷോത്തം എക്സ്പ്രസിന്റെ പുറകിൽ ഇടിച്ചായിരുന്നു അപകടം
ഗെയ്സാൽ -1999 – മരണ സംഖ്യ : 290 : സിഗ്നൽ തകരാറു മൂലം വെസ്റ്റ് ബംഗാളിൽ ഉണ്ടായ അപകടത്തിൽ രണ്ടു ട്രെയിനുകൾ കൂട്ടിയിടിച്ചു.
ഖന്ന -1998 -മരണ സംഖ്യ -212 . പഞ്ചാബിലെ ലുധിയാനയിൽ ജമ്മു താവി എക്സ്പ്രസും ഫ്രോണ്ടിയർ മെയിലും കൂട്ടിയിടിച്ചു ഉണ്ടായ അപകടം
രാജധാനി എക്സ്പ്രസ് ദുരന്തം – 2002 – മരണ സംഖ്യ -200
1964ലെ രാമേശ്വരം പാമ്പൻ പാലം തകർച്ച – മരണ സംഖ്യ : 150 ലേറെ
ജ്ഞാനേശ്വരി എക്സ്പ്രസ് ദുരന്തം -2010 – മരണ സംഖ്യ 148 എന്നിവയാണ് റെയിൽവേയുടെ കണക്കിലെ വലിയ ട്രെയിൻ ദുരന്തങ്ങൾ