നാഗ്പൂർ : മത ന്യനപക്ഷങ്ങൾക്ക് ആശങ്ക ഉയര്‍ത്തുന്ന പ്രസ്ഥാവനകളുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.അതിര്‍ത്തിയിലെ ശത്രുക്കളെ ശക്തികാണിക്കേണ്ടതിനു പകരം നാം രാജ്യത്തിനകത്ത് പരസ്പരം പോരാടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
രാജ്യത്തെ ഹിന്ദു ഇതര മതവിഭാഗങ്ങളെ പരാമര്‍ശിച്ചായിരുന്നു ഭാഗവതിന്റെ പ്രസ്ഥാവന.ചില മതങ്ങള്‍ വിദേശത്തു നിന്നും വന്നതാണ് അവരോട് നാം പോരാടി അതില്‍ പുറത്തേക്ക് പോകേണ്ടവര്‍ പോവുകയും ചെയ്തു.എന്നാല്‍ അങ്ങനെ പോയവരുടെ സ്വാധീനത്തില്‍ പലരും ഇവിടെ കഴിയുന്നുണ്ടെന്നു ഭാഗവത് പറഞ്ഞു.
എന്നാൽ അങ്ങനെ കഴിയുന്നവരെ നമ്മുടെ ആളുകളായി കാണണമെന്നും .അവരെ ബോധവത്കരിക്കേണ്ടത് നമ്മുടെ കടമയാണെന്നുമാണ് നമ്മുടെ പിതാക്കളുടെ പൈതൃകം നാം മഹത്വത്തോടെ കൊണ്ടാടുന്നുണ്ട്.എന്നാൽ അവരുടെ തെറ്റുകൾക്ക് നാം വലിയ വില നൽകേണ്ടിവരുന്നുവെന്നും ഭഗവത് പറഞ്ഞു. ഇസ്ലാം മതത്തെപ്പറ്റി പരാമർശിക്കവെയായിരുന്നു ഈ താരതമ്യം. നാഗ്പൂരിൽ ആര്‍എസ്എസിന്റെ പരിശീലന പരിപാടിയിൽ സംസാരിക്കവെയായിരുന്നു മോഹൻ ഭാഗവത് ഇക്കാര്യങ്ങൾ പറഞ്ഞത്.