തിരുവനന്തപുരം : തോട്ടം തൊഴിലാളികളുടെ ശന്പളം വർധിപ്പിക്കാൻ തീരുമാനം. കഴിഞ്ഞ ഡിസംബറിലെ അടിസ്ഥാനശന്പളത്തിനൊപ്പം 41 രൂപയുടെ വർധന വരുത്താനാണു തീരുമാനം. 2023 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വർധന നടപ്പിലാക്കും. തൊഴിലാളികളുടെ സർവീസ് കാലയളവനുസരിച്ച് നിലവിലുള്ള സർവീസ് വെയിറ്റേജിൽ 55 മുതൽ 115 പൈസ വരെ വർധിപ്പിക്കാനും തീരുമാനമായി. പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
തോട്ടം തൊഴിലുമായി ബന്ധപ്പെട്ടുള്ള ചെറുതും വലുതുമായ പ്രശ്നളും പരാതികളും സമയവായത്തിലൂടെ അടിയന്തരമായി പരിഹരിക്കുന്നതിന് ലേബർ കമ്മിഷണർ ചെയർമാനായ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പ്രശ്നങ്ങൾക്കും പരാതികൾക്കും പുറമേ തൊഴിൽ ക്ഷമതയും ഇൻസെന്റീവുമടക്കമുള്ള കാര്യങ്ങളും കമ്മിറ്റി വിലയിരുത്തും.