ബംഗളൂരു : കർണാടകയിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാർ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. ചാമരാജനഗർ ജില്ലയിലെ ഭോഗാപുര ഗ്രാമത്തിലെ മൈതാനത്താണ് വിമാനം തകർന്നുവീണത്.