മലപ്പുറം : സിദ്ധിഖിന്റെ കൊലപാതകത്തിൽ ഷിബിലിയെയും ആഷിഖിനെയും ബന്ധപ്പെടുത്തുന്ന കണ്ണിയായി പ്രവർത്തിച്ച ഫർഹാനയുടെ പങ്ക് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ആദ്യ ഉദ്യമം. ഷിബിലിയുമായി വ്യക്തിവിരോധമുണ്ടെങ്കില്‍ കോഴിക്കോട് നഗരത്തില്‍ സ്വന്തമായി ഹോട്ടലുള്ളപ്പോള്‍ സിദ്ദീഖ് അവര്‍ക്കൊപ്പം എന്തിന് ഹോട്ടലില്‍ വന്ന് രണ്ടു മുറിയെടുത്തു ? കേസിൽ ഹണി ട്രാപ്പ് ഉണ്ടായിട്ടുണ്ടോ എന്നതിനുള്ള ഉത്തരങ്ങളാണ് അന്വേഷണ സംഘത്തിന് വേണ്ടത്.
പ്രതികള്‍ പിടിയിലായിട്ടും സിദ്ദീഖിന്റെ കൊലപാതകത്തില്‍ ഒട്ടേറെ ദുരൂഹതകള്‍ ബാക്കിയാണ്. എന്തിന് വേണ്ടിയാണ് പ്രതികള്‍ സിദ്ദീഖിനെ കൊന്നതെന്നതിന് വ്യക്തമായ ഉത്തരം ഇനിയുമായിട്ടില്ല. സിദ്ദീഖിനെ ഹണിട്രാപ്പില്‍ പെടുത്തിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. സിദ്ദീഖിന്റെ ഒളവണ്ണയിലുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയെ സ്വഭാവദൂഷ്യത്തിന്റ പേരില്‍ പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പകയാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ജോലിയില്‍ നിന്ന് ഒഴിവാക്കിയതിന്റെ പേരില്‍ മാത്രം ഇത്തരമൊരു നിഷ്ഠൂരമായ കൊലപാതകം നടത്തുമോ എന്നും ചോദ്യമുയരുന്നു.
വൈരാഗ്യം തീര്‍ക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ പ്രതികള്‍ സിദ്ദീഖിന്റെ രണ്ട് ലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത് എന്തിനാണ്? ഷിബിലിക്കും ഫര്‍ഹാനയ്ക്കും ഒപ്പം പിടിയിലായ ആഷിക്കിന്റെ പങ്ക് എന്താണന്നതും ദൂരൂഹമായി തുടരുന്നു. സിദ്ദീഖിന്റെ ഹോട്ടലിൽ ആണ് കൊലപാതകത്തിന്റെ ആസൂത്രണമടക്കം ചെയ്തത് എന്നാണ് നിഗമനം. രണ്ടാഴ്ച മുൻപാണ് വല്ലപ്പുഴ സ്വദേശി ഷിബിലി ഒളവണ്ണയിലെ ചിക് ബേക് എന്ന ഹോട്ടലിൽ ജോലിക്കെത്തുന്നത് .
6 ചോദ്യങ്ങൾക്കാണ് അന്വേഷണസംഘം ഉത്തരം തേടുന്നത്