ഒറ്റത്തവണ ചാർജ് ചെയ്താൽ 1000 കിലോമീറ്റർവരെ ഉപയോഗിക്കാവുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് കമ്പനി ഗോഷൻ ഹൈടെക്. ആകെ 20 ലക്ഷം കിലോമീറ്റർവരെ ഉപയോഗിക്കാവുന്ന ലിഥിയം അയണ്‍, മാംഗനീസ്, ഫോസ്ഫേറ്റ് (എൽഎംഎഫ്പി)ബാറ്ററിയാണ് വികസിപ്പിച്ചത്.
2024ൽ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കും. വർഷം 15,000 കിലോമീറ്റർ ഓടുന്ന കാറിന് 130 വർഷം ഉപയോഗിക്കാൻ പര്യാപ്തമാണ് ഈ ബാറ്ററിയെന്നും കമ്പനി അറിയിച്ചു. ബാറ്ററിയുടെ സുരക്ഷാ പരിശോധനകളെല്ലാം വിജയമായിരുന്നു. കലിഫോർണിയ ആസ്ഥാനമായ കമ്പനിയുടെ വർഷങ്ങൾ നീണ്ട ഗവേഷണമാണ് ഫലം കണ്ടത്. ഗതാഗതരംഗത്തും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലും വഴിത്തിരിവാകുന്ന കണ്ടുപിടിത്തമാണിതെന്നും കമ്പനി അവകാശപ്പെടുന്നു.