സർക്കാർ അപേക്ഷാ ഫോമുകളിൽ ലിംഗ പരിഷ്കാരം നിലവിൽ വന്നു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇനിമുതൽ വിവിധ അപേക്ഷാ ഫോമുകളിൽ ഭാര്യ എന്നതിന് പകരം ജീവിതപങ്കാളി എന്നാണ് രേഖപ്പെടുത്തേണ്ടത്. അവൻ/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവൾ/അവൻ എന്ന രീതിയാണ് ഇനി ഉപയോഗിക്കേണ്ടത്.
സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാഫോമുകൾ ലിംഗ നിഷ്പക്ഷതയുള്ളതാക്കുന്നതിന്റെ (gender neutral) തുടക്കമെന്ന നിലയിലാണ് പുതിയ നിർദ്ദേശങ്ങൾ എല്ലാ വകുപ്പു മേധാവികൾക്കും നൽകിയിട്ടുള്ളത്.
ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Read more