


കൊച്ചി : ഓണനാളുകളിലെ ലഹരിയൊഴുക്ക് തടയാന്‍ എക്സൈസ് സ്പെഷല്‍ ഡ്രൈവിന് തുടക്കം. ഓഗസ്റ്റ് 31വരെ നീളുന്ന അതിതീവ്ര എന്‍ഫോഴ്സ്മെന്റ് ഡ്രൈവിനാണ് തുടക്കമായത്.
എക്സൈസ് ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നു. അതിവേഗ പരിശോധനകള്‍ക്കായി എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്േ്രടൈക്കിങ് ഫോഴ്സുകളും ബോര്‍ഡര്‍ പട്രോളിങ് ടീമുകളും 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിച്ചു. കടല്‍വഴിയുള്ള ലഹരിക്കടത്ത് തടയാന്‍ തീരദേശ പൊലീസുമായി ചേര്‍ന്ന് ബോട്ട് പട്രോളിങും ആരംഭിച്ചിട്ടുണ്ട്.
ഹൗസ് ബോട്ടുകള്‍, റിസോര്‍ട്ടുകള്‍, നിശാപാര്‍ട്ടികള്‍, ലേബര്‍ ക്യാംപുകള്‍ എന്നിവ കേന്ദ്രീകരിച്ചു മിന്നല്‍ പരിശോധന നടത്തും. സ്കൂള്‍, കോളജ് പരിസരങ്ങളിലും രാത്രി മുഴുവന്‍ തുറന്നിട്ടിരിക്കുന്ന റസ്റ്ററന്റുകള്‍ക്കും തട്ടുകടകള്‍ക്ക് സമീപവും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. സ്പെഷല്‍ ഡ്രൈവ് കാലയളവില്‍ ഉദ്യോഗസ്ഥരുടെ അവധികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.