


കൊച്ചി : ഡൽഹി വിദ്യാർഥി സമരത്തെ പിന്തുണച്ച് റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്. ‘ആസാദി പാട്ടും പ്രതിഷേധവും’ പരിപാടിയിൽ പങ്കെടുത്തതിനാണ് കേസ്. കൊച്ചി പനമ്പള്ളി നഗറിലുള്ള സെൻട്രൽ പാർക്കിൽ ബുധനാഴ്ചയായിരുന്നു വേടന്റെ നേതൃത്വത്തിൽ സിജെപി അനുകൂല പരിപാടി സംഘടിപ്പിച്ചത്. സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസാണ് സ്വമേധയാ കേസെടുത്തത്.
കണ്ടാൽ അറിയാവുന്ന 99 പേർക്കെതിരെയാണ് കേസ്. ഗതാഗത തടസം ഉണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്. പരിപാടി നടത്തിയത് അനുവാദം ഇല്ലാതെയെന്നാണ് കണ്ടെത്തൽ. പരിപാടി നടത്തരുതെന്ന് കാണിച്ച് പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇത് അവഗണിച്ചായിരുന്നു പരിപാടി നടത്തിയത്.