

ന്യൂഡൽഹി : സിപിഐഎം സംസ്ഥാന കമ്മിറ്റിക്ക് മുന്നറിയിപ്പുമായി കേന്ദ്ര നേതൃത്വം. തെരഞ്ഞെടുപ്പ് വീഴ്ചകളുടെ ഉത്തരവാദിത്തം ഉന്നത നേതൃത്വം ഏറ്റെടുക്കണം. ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് പറഞ്ഞ് സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ല. കേന്ദ്ര നേതൃത്വം നിർദേശം നൽകിയിട്ടും പത്മകുമാറിനെതിരെ നടപടിയെടുക്കാത്തത് തിരിച്ചടിയായെന്നും കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാന നേതൃത്വത്തിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. നിരവധി പാളിച്ചകൾ തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയുണ്ടായിട്ടും തിരുത്തൽ നടപടികൾ ഉണ്ടായില്ല. തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയത്തിൽ വീഴചയുണ്ടായെന്നും കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്.