


വയനാട് : കനത്ത മഴയെ തുടർന്ന് വയനാട് ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ രണ്ടാം വളവിലാണ് മരം വീണത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
കൽപ്പറ്റയിൽ നിന്നും മുക്കത്ത് നിന്നുമുള്ള ഫയർഫോഴ്സ് പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ഒന്നര മണിക്കൂറായി പ്രദേശത്ത് തുടരുന്ന അതിശക്തമായ ഗതാഗതക്കുരുക്ക് കാരണം മരം മുറിച്ചുമാറ്റുന്നതിനായുള്ള നടപടികൾ ആരംഭിക്കാൻ ഇനിയും വൈകിയേക്കും. ഇതിനോടകം ചുരത്തിൽ നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.