

കോട്ടയം : വെള്ളാപ്പള്ളിയുടെ ഇടപെടൽ എൽഡിഎഫിന്റെ തോൽവിക്ക് കാരണമായിട്ടുണ്ടാകുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. അത് കരുതിയിരിക്കണമായിരുന്നു. വെള്ളാപ്പള്ളിയുടെ നിലവാരമല്ല തന്റേത്. എൻഎസ്എസുമായുള്ള പ്രശ്നങ്ങൾ ഒരു പരിധിവരെ ഗണേഷ് കുമാറിന് തിരിച്ചടിയായെന്നും കൂടതൽ പേരെ വിജയിപ്പിച്ചത് ബിജെപിയുടെ നേട്ടമായി കാണുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.
എൻഎസ്എസ് സഹായം യുഡിഎഫിന് കിട്ടിയിട്ടുണ്ട്. അനുഭവ സമ്പത്തുള്ളവർ മുഖ്യമന്ത്രിയാകണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. വി.ഡി സതീശന്റെ ചില നിലപാടുകളോട് മാത്രമാണ് എതിർപ്പ്. മുഖ്യമന്ത്രി ചർച്ചകൾ നീണ്ടു പോകാതിരിക്കുന്നതാണ് കോൺഗ്രസിന് നല്ലത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എൻഎസ്എസ് ആരുടെയും പേര് പറയില്ലെന്നും സമദൂരം നിലപാട് തുടരുമെന്നും ജി.സുകുമാരൻ നായർ പറഞ്ഞു.