


തിരുവനന്തപുരം : വെഞ്ഞാറമൂട് വെളളാണിക്കലിൽ യുവാവും യുവതിയും മരിച്ച നിലയിൽ. പാറമുകളിലെ റബർതോട്ടത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. വെള്ളനാട് മിത്രാനികേതൻ സ്വദേശി ഷിബിൻ(35), അശ്വതി(32) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും കൈകൾ തമ്മിൽ ചേർത്ത് കെട്ടിയ നിലയിലായിരുന്നു. ഇരുവരെയും കാണാതായെന്ന് കാട്ടി നേരത്തേ പോലീസിൽ പരാതി ലഭിച്ചിരുന്നു.