


കൊച്ചി : സുരേഷ് ഗോപിയുടെ ലോക്സഭാംഗത്വം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ഹരജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹരജി തള്ളി. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജി തള്ളാനാവില്ലെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. സിപിഐ നേതാവിന്റെ ഹരജിയിൽ സുരേഷ് ഗോപി വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു.