


കോട്ടയം : കൊല്ലം-തേനി ദേശീയപാതയിലെ മുണ്ടക്കയം 35-മൈൽ മരുതുംമൂടിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കാറിലും ബൈക്കിലും ഇടിച്ച് 250 അടി താഴ്ത്തിയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ പത്തരയോടു കൂടിയായിരുന്നു സംഭവം. ചങ്ങനാശേരിയിൽ നിന്ന് മൈദയുമായി കുമളി ഭാഗത്തേക്ക് പോയ പിക്കപ്പ് ലോറിയും പെരുവന്താനം ഭാഗത്തുനിന്നും വന്ന ബൈക്കിലും കാറിലുമിടിച്ചശേഷം റോഡിന്റെ വശത്തെ ബാരിക്കേഡും തകർത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.