മലപ്പുറം : മലപ്പുറം കാക്കഞ്ചേരിയിൽ ദേശീയപാതയിൽ വിള്ളൽ. ഇന്ന് ഉച്ചയോടെയാണ് വിള്ളൽ രൂപപ്പെട്ടത്. റോഡിലൂടെയുള്ള വാഹന ഗതാഗതം താത്കാലികമായി നിർത്തിവെച്ചു.
20 മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടത്. വാഹനങ്ങൾ സർവീസ് റോഡിലൂടെ വഴിതിരിച്ചുവിടുന്നു. നിര്‍മാണത്തിന്റെ ഘട്ടത്തില്‍ തന്നെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആദ്യം ചെറിയ നേര്രോഖയായിട്ടാണ് വിള്ളല്‍ ഉണ്ടായിരുന്നത്.