തൃശ്ശൂര്‍ : സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ തൃശ്ശൂരില്‍ ട്രെയിനിന് മുകളില്‍ മരക്കൊമ്പ് ഇടിഞ്ഞു വീണു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലാണ് മരം വീണത്. ജാംനഗര്‍ – തിരുന്നെല്‍വേലി എക്സ്പ്രസിന് മുകളില്‍ രാവിലെ പത്ത് മണിയോടെ ആയിരുന്നു മരച്ചില്ലകള്‍ പതിച്ചത്.
ഇലക്ട്രിക് ലൈനിന് മുകളിലൂടെ പതിച്ച മരച്ചില്ലകള്‍ ട്രെയിനിന്റെ ലോക്കല്‍ കംപാര്‍ട്ട്മെന്റിന് മുകളിലാണ് വീണത്. ഉടന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ട്രെയിനിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എന്നാല്‍ മരം മുറിച്ചുമാറ്റുന്നതിനായി ഒരു മണിക്കൂറോളം ട്രെയിന്‍ പ്രദേശത്ത് നിര്‍ത്തിയിടേണ്ടിവന്നു. ടിആര്‍ഡി സംഘം സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.