കോട്ടയം : ബിജെപി അനുകൂല രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി ക്രിസ്ത്യന്‍ നേതാക്കള്‍. കേരള കോണ്‍ഗ്രസ് മുന്‍ ചെയര്മാന് ജോര്‍ജ് ജെ മാത്യവിന്റെ നേതൃത്വത്തിലാണ് നീക്കം. കേരള ഫാര്‍മേഴ്സ് ഫെഡറേഷന് എന്ന സംഘടനയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നത്.
കോട്ടയത്ത് ഈരയില്‍ കടവില്‍ ആന്‍സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ വെച്ചാണ് സംഘടനയുടെ പ്രഖ്യാപനം നടക്കുക. സംഘടനയുടെ പ്രഥമ സമ്മേളനം കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളപ്പള്ളി യോഗത്തില്‍ പങ്കെടുക്കും.
പാര്‍ട്ടി രൂപവത്കരണത്തിന് മുന്നോടിയായി കേരള ഫാര്‍മേഴ്സ് ഫെഡറേഷന് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ ലക്ഷ്യമിട്ടാണ് സംഘടനാ രൂപീകരണമെന്നാണ് വിവരം. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മുനമ്പം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനാണ് ബിജെപി ശ്രമം.