ഇൻഡോർ : കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യയുടെ കാർട്ടൂണുകൾ മതവികാരം വ്രണപ്പെടുത്തുന്നതും ആർഎസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ച് അഭിഭാഷകൻ വിനയ് ജോഷി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
ഇൻഡോറിലെ ലസൂഡിയ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഭാരതീയ ന്യായ സംഹിത 196, 299, 352 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഹേമന്ത് മാളവ്യയുടെ കാർട്ടൂണുകൾ മതവികാരം വ്രണപ്പെടുത്തുന്നതും പ്രധാനമന്ത്രിയെയും ആർഎസ്എസിനെയും അപകീർത്തിപ്പെടുത്തുന്നതാണെന്നുമായിരുന്നു ആർഎസ്എസ് പ്രവർത്തകനും മധ്യപ്രദേശ് ഹൈക്കോടതിയിലെ അഭിഭാഷകനുമായ വിനയ് ജോഷിയുടെ പരാതി.
അതേസമയം തന്റെ കാർട്ടൂൺ ഭരണകൂടത്തെ ചോദ്യം ചെയ്യുന്നതിനാലാണ് ഭരണകൂടം തന്നെ വേട്ടയാടുന്നതെന്ന് ഹേമന്ത് മാളവ്യ പ്രതികരിച്ചു.