കൊല്ലം : കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തുമ്പമൺ സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.
സുജിനൊപ്പം ഉണ്ടായിരുന്ന അനന്തുവിനും കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. രണ്ട് പേരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
രാത്രി 11മണിയോടെയാണ് ഇരുവരെയും ലഹരി സംഘം ആക്രമിച്ചത്. വയറ്റിലേറ്റ ആഴത്തിലുള്ള മുറിവാണ് സുജിന്റെ മരണകാരണമായതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.