കണ്ണൂര്‍ : ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അതീവ ഗുരുതരമായി വെട്ടേറ്റ ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു.ഭാര്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ചൊവ്വാഴ്ച്ച ഉച്ചക്ക് 12.45 നാണ് സംഭവം. കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ ബാബുവിന്റെ മകന് നിധീഷ്(31), ഭാര്യ ശ്രുതി(28)എന്നിവരെയാണ് വെട്ടിയത്. ശ്രുതിയെ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിധീഷിന്റെ ദേഹത്ത് നിരവധി വെട്ടേറ്റ പാടുകളുണ്ട്.
കൊല്ലാനായി തന്നെയാണ് പ്രതികളെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതു തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്ക് വെട്ടേറ്റത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇവരെന്നാണ് പ്രാഥമിക വിവരം. പയ്യാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.