വാൽപാറ : തമിഴ്നാട് വാൽപാറയിൽ ബസ് നിയന്ത്രണം നഷ്ടമായി കുഴിയിലേക്ക് വീണ് അപകടം. ഹെയർപിൻ തിരിയുമ്പോഴാണ് നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിഞ്ഞത്. 27പേർക്ക് പരിക്കേറ്റു. ഇവരിൽ 14പേരുടെ നില ഗുരുതരമാണ്.
തിരുപ്പൂരിൽ നിന്നും വാൽപാറയിലേക്ക് വരികയായിരുന്ന സർക്കാർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ ബസ് 10 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വാൽപാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. 60 ഓളം പേർ വാഹനത്തിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരിൽ മലയാളികൾ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.