തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുത്ത് സിപിഐഎം അഭിനവ എട്ടുകാലി മമ്മൂഞ്ഞുമാരാകുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പദ്ധതിയിൽ 6000 കോടിയുടെ അഴിമതി ആരോപണമുന്നയിച്ച ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണമുന്നയിച്ചവരെല്ലാം ചേർന്ന് പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുകയാണെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻൻറെ ഫേസ്ബുക്ക് പോസ്റ്റ് :-
ആറായിരം കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടാണ് വിഴിഞ്ഞം പദ്ധതിയെന്ന് ആരോപണം ഉന്നയിച്ച ആളാണ് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ.
കടൽക്കൊള്ള , മത്സ്യബന്ധനത്തിന് മരണമണി, കടലിന് കണ്ണീരിൻ്റെ ഉപ്പ് തുടങ്ങിയ തലക്കെട്ടുകൾ നിരത്തിയത് അന്നത്തെ ദേശാഭിമാനി. ഇന്ന് ഇവരെല്ലാം ചേർന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. അഭിനവ എട്ടുകാലി മമ്മൂഞ്ഞുമാരാകുന്നു. തൊലിക്കട്ടി അപാരം! ഉമ്മൻചണ്ടിയുടേയും #UDF സർക്കാരിൻ്റെയും ഇച്ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിൻ്റേയും പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് ജനത്തിന് നന്നായി അറിയാം.